Saturday, November 28, 2009

തന്നില്‍ അവശേഷിക്കുന്ന ശ്വാസവും കന്നീരിനോപ്പം ഒഴുകി തീര്‍ന്നെങ്കില്‍...................

വിജനമായ വഴിയരികില്‍, ഒരു മരത്തണലില്‍ അവള്‍.... ആ മരത്ത്തനലയിരുന്നു അവളുടെ ലോകം... അതിന്നപ്പുരത് ഒരു ലോകമുണ്ടെന്നു അവള്‍ അറിയുന്നത് ആ വഴിയിലൂടെ കടന്നു പോകുന്നവരുടെ വാക്കുകളിലൂടെ മാത്രമായിരുന്നു... എങ്കിലും അവയൊന്നും അവളെ ഒരിക്കലും മോഹിപ്പിച്ചില്ല... എന്നും ആ മരത്തണലില്‍ കഴിയുക എന്നത് മാത്രമായിരുന്നു അവളുടെ ആഗ്രഹം.... ആ മരം അവള്‍ക്ക്‌ വേണ്ടതൊക്കെ നല്‍കിയിരുന്നു... അവള്‍ അതില്‍ ത്രിപ്ത ആയിരുന്നു ... വേനലില്‍ തണലായ്‌, മഴയില്‍ കുടയായ്‌, ഞരമ്പുകള്‍ കൊച്ചി പിടിക്കുന്ന ശൈത്യത്തില്‍ അവള്‍ക്ക്‌ ഒരു പുതപ്പായ്‌ എന്നും ആ മരം ഉണ്ടായിരുന്നു... അമ്മയുടെ മടിതട്ടെന്ന പോലെ............ എന്നാണ് അവള്‍ അവിടെ എത്യത്‌?? കൂട്ടത്തോടെ പറന്നു പോകുന്ന ഒരു കിളിക്കൂട്ടത്തില്‍ നിന്നും എന്നോ ചിറകറ്റ് വീണ ഒരു കൊച്ചു കിളി ആയിരുന്നു അവള്‍....... അവളുടെ ചിറകുകള്‍ നഷ്ടപ്പെട്ടെങ്കിലും അവള്‍ ഒരിക്കലും ദുഖിചിരുന്നില്ല... ആ മരത്തണലില്‍ , വഴിയരികില്‍ അവള്‍ സന്തോഷവതിയായിരുന്നു............


ഒരു നാള്‍ ഒരു കൊച്ചു മാലാഖ അത് വഴി കടന്നു പോയി... ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തു വന്നു... അവളെ തന്റെ കയ്യിലെടുത്തു, മാരോറ്റ്‌ ചേര്‍ത്തു... ആ കണ്ണുകളുടെ തിളക്കം വല്ലാതെ ആകര്‍ഷിച്ചു.... ആ നെഞ്ചിലെ സ്നേഹം അവളെ വശീകരിച്ചിരുന്നു... മാലാഖയുടെ കയ്യില്‍ ഇരുന്നു അവളും യാത്ര തുടങ്ങി... തന്റെ എല്ലാമായിരുന്ന ആ മരത്തനലിനെ നോക്കി ഒരിത്തിരി കണ്ണീരോടെ അവള്‍ യാത്ര തുടങ്ങി... അവളുടെ ലോകം വലുതകുകയായിരുന്നു.... അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളക്കുകയായിരുന്നു.. അവളുടെ മോഹങ്ങള്‍ക്ക് നിറങ്ങള്‍ ചലിച്ചത്‌ ആ കുഞ്ഞു മാലാഖ ആയിരുന്നു... ആ മാരോറ്റ്‌ ചേര്‍ന്ന് ഉറങ്ങാന്‍ , ആ കയ്യില്‍ ഇരുന്നു ലോകത്തെ കാണാന്‍, അവളുടെ പാട്ട കേട്ട നൃത്തം ചെയ്യാന്‍ എല്ലാം അവളുടെ മനസ്സ് വെമ്ബുകയായിരുന്നു... അവര്‍ യാത്ര തുടര്‍ന്നു.... പൂക്കളും മരങ്ങളും ചിത്രശലഭങ്ങളും മഞ്ഞും മഴയും എല്ലാം എല്ലാം ഉള്ള ഒരു ലോകത്തേക്ക്‌ ........ പുതിയ ലോകത്തേക്ക്‌ .. പുതിയ സ്വപ്നങ്ങളുംഅയ്‌.....................


തന്റെ മധുര സ്വപ്നങ്ങളെ താലോലിച്ച് അവള്‍ ഉറങ്ങുകയാണ്‌........ ഉണര്‍ന്നു നോക്കിയപ്പോള്‍ എല്ലാം ശൂന്യം......... മാലാഖയും, സ്വപ്നങ്ങളും, മാരിടതിന്‍ ചൂടും............... ചുറ്റും ശൂന്യത... മരുഭൂമി തന്‍ ശൂന്യത.... ഒരു പച്ചപ്പ്‌ വിദൂരം........... അവള്‍ക്ക്‌ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു............ തന്റെ സ്വപനങ്ങളും, നിറങ്ങളും, സംഗീതവും, സ്വന്തമായിരുന്ന മരത്ത്തനലും .............. ഒരു യാത്ര ഇനി സാധ്യമായിരുന്നില്ല.... ചിറകൊടിഞ്ഞ അവള്‍ക്ക്‌ അത് തന്റെ സ്വപ്‌നങ്ങള്‍ പോലെ വിദൂരം............. അവള്‍ക്ക്‌ അവളെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു......... ആ മരുഭൂമി തന്‍ മാറില്‍ തല ചായ്ച്ച് അവള്‍ മോഹിച്ചു പോയി .......‍ തന്നില്‍ അവശേഷിക്കുന്ന ശ്വാസവും കന്നീരിനോപ്പം ഒഴുകി തീര്‍ന്നെങ്കില്‍...................

3 comments:

  1. സ്വപ്നങ്ങളിലുടെ മാത്രം ലോകത്തെ അറിയുന്നവര്‍ ഭാഗ്യവാന്മാര്‍

    ReplyDelete
  2. ഓരോ ദൈവ സൃഷ്ടിക്കും തീര്ച്ചയായും ഒരു അര്ത്ഥമുണ്ട്...
    അതുകൊണ്ട് തീര്ച്ചയായും സ്വപ്നങ്ങള്ക്കും... :)
    എന്റെ നിറമാര്ന്ന സ്വപ്നഗളില് നിന്നും പലപ്പോഴും എന്നെ ഉണര്താര് ... സ്വപ്നങ്ങള്ക്ക് നിരമില്ലെന്ന യാഥാര്ത്ഥ്യമാണ്...

    പക്ഷെ സ്വപ്നങ്ങള് സ്രിട്ചിരിക്കുന്നത് യാഥാര്ത്ഥ്യങ്ങളിലേക്കുള്ള പടുവുകലയിട്ടാണ്...
    അതുകൊണ്ട് സ്വപ്നങ്ങളില്ലെങ്ങില് യഥാര്ത്യമില്ല...

    മഹത് വചനങ്ങള് കടമെടുക്കുകയനെങ്ങില്...
    “Imagination is everything. It is the preview of life's coming attractions.” ~ ആയിന്സ്ടീന്

    നഷ്ട സ്വപ്നങ്ങളില് ദുകിക്കുന്നതില് അര്ത്ഥമില്ല ...
    സ്വപ്നങ്ങളിലെ യഥാര്ത്യങ്ങളെ സ്നേഹിക്കുന്നതിലന്നു കാര്യം...

    ReplyDelete
  3. great thoughts... great writings... great surprises... u r doing it in a great way... keep the world surprised with your powerful thoughts... All the best.. :)

    ReplyDelete