Friday, February 19, 2010

അമ്മ.. എന്ന നിത്യ സത്യം...




അമ്മ...
വാക്കുകള്‍ക്ക് അതീതം...
ആദ്യമായ് കണ്ണ് തുറന്ന ഞാന്‍ കണ്ടത് അമ്മയുടെ കണ്ണിലെ സ്നേഹമായിരുന്നു...
എന്റെ വായില്‍ അമൃതമയത് അമ്മിഞ്ഞ പാലിന്റെ മധുരമായിരുന്നു..
ഞാന്‍ ആദ്യമായ് ഉരുവിട്ടത് അമ്മായെന്നായിരുന്നു..
ഈ ലോകത്തിന്റെ കപടതകളെ മനസ്സിലാക്കുന്നതിനു മുന്നേ,
ഞാന്‍ അറിഞ്ഞത്‌ എന്റെ അമ്മയെ ആയിരുന്നു..

എന്നോ ലോകത്തിന്റെ കാപട്യങ്ങള്‍ ഞാന്‍ അറിയാന്‍ തുടങ്ങി ..
അമ്മയില്‍ നിന്നും ഞാന്‍ അകലാന്‍ തുടങ്ങി...
എന്തൊക്കെയോ ആകുവാന്‍ ഞാന്‍ കൊതിച്ചു..
പറന്നു പറന്നു മുന്നേറുമ്പോള്‍ ഞാന്‍ അമ്മയെ മറന്നു...
കപടതകളെ ഞാന്‍ വിശ്വസിച്ചു..
അവ കാണിച്ച തന്ന ലോകത്തെയും സ്നേഹത്തെയും ഞാന്‍ വിശ്വസിച്ചു...
അവ എന്നെ അമ്മയില്‍ നിന്നും അകറ്റി...

എന്റെ വിശ്വാസങ്ങള്‍ എന്നെ ചതിച്ചപ്പോള്‍
എന്റെ ചിറകുകള്‍ എന്നെ കൈവെടിഞ്ഞപ്പോള്‍
ഞാന്‍ ആഴത്തില്‍ വീഴുകയായിരുന്നു..
ഞാന്‍ ഞാനല്ലാതെ ആയെന്ന തോന്നലില്‍
ഞാന്‍ വിതുമ്പി കരഞ്ഞു...
പിറന്നു വീണപ്പോള്‍ കരഞ്ഞ പോലെ...
അപ്പോള്‍ ഞാന്‍ കണ്ടു....
ആദ്യമായ് ഞാന്‍ കണ്ട അതെ സ്നേഹം
അമ്മയുടെ സ്നേഹം...
ആ കണ്ണുകളില്‍ വെറുപ്പില്ലാ.. സ്നേഹം മാത്രം...
അമ്മേ നിനക്ക് വെറുപ്പ് എന്നൊരു വികാരമില്ലേ ???
നിന്നില്‍ നിന്നും പിറന്നു വീണ എന്റെ മനസ്സില്‍ ഇപ്പോള്‍ വെറുപ്പാണ് ...
നിന്നെ എന്നില്‍ നിന്നും അകറ്റിയ ഈ ലോകത്തോട് ..
അതിനു തയ്യാറായ എന്നോടും എനിക്ക് വെറുപ്പാണ്...

അമ്മെ, നിന്നിലെ സ്നേഹം എന്നിലെ എന്നെ ഉണര്തുകയാണ് ...
എന്നിലെ വെറുപ്പിനെ കൊല്ലുകയാണ് ...
എന്നിലെ ഞാന്‍ എന്ന കുതിരയെ കടിഞ്ഞനിടുകയാണ്...
ഇത്രമേല്‍ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുവോ ???
ഞാന്‍ എന്നൊട് തന്നെ ചോദിച്ചു,, ഉത്തരം കിട്ടാത്ത ചോദ്യം ...
അതിനുത്തരം മറ്റൊന്നുമായിരുന്നില്ല...
ആദ്യമായ് കണ്ണ് തുറന്ന ഞാന്‍ കണ്ട അമ്മയുടെ കണ്ണിലെ സ്നേഹമായിരുന്നു...
അതെ അത് മാത്രമാണ്...
നിത്യ സത്യം...


വീണ്ടും ഒരു പുലരിയായ് ഞാന്‍ പുനര്‍ജനിക്കുന്നു...



സന്ധ്യേ ........
പകല്‍ മയുവോളം നിന്നെയും കാത്ത്,
എരിഞ്ഞടങ്ങുന്ന എന്നെ നീ അറിയുന്നുവോ?.....
നിനക്കായ്‌ കരുതിവച്ച സ്നേഹത്തിന്‍ പൂക്കള്‍
വാടി കരിഞ്ഞിരിക്കുന്നു...
ഒടുവില്‍ നീ വന്നു...
ഒരു ചെറു പുഞ്ചിരിയോടെ അരികിലിരുന്നു...
വാടിയ പൂക്കള്‍ നിനക്കായ്‌ നീട്ടുവാന്‍ മനസ്സ് മടിച്ചു...
നിനക്ക് ഞാന്‍ എന്ത് തരും തരും എന്‍ പ്രിയ സഖീ..
നിനക്കായ്‌ ഞാന്‍ കരുതി വച്ചതൊക്കെ എന്റെതല്ലാതായിരിക്കുന്നു ..




അകലെ, നിനക്കായ്‌ ഒരായിരം നക്ഷത്രങ്ങള്‍ നല്കാന്‍...
നിന്റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടുവാന്‍,
നെറ്റിയില്‍ പൂര്‍ണ ചന്ദ്രന്റെ പൊട്ടുകുത്തുവാന്‍ ...
കുളിര്‍മയുള്ള ആലിംഗനങ്ങലാല്‍ നിന്നെ മൂടുവാന്‍...
രാത്രി നിന്നെ മാടി വിളിച്ചപ്പോള്‍...
നീ ഓടി അകന്നു...

നീ എന്നില്‍ നിന്നും അകലേക്ക് മറയുമ്പോള്‍...
നീ രാത്രിയില്‍ അലിന്ജ് ഒന്നാകുമ്പോള്‍....
പ്രിയേ ഞാന്‍ മരിക്കുന്നു....


എങ്കിലും നാളെ ഒരു പുലരിയുന്ദ്...
വീണ്ടും നിനക്കായ്‌ പൂക്കള്‍ വിരിയും...
നിന്റെ സ്നേഹത്തിനായ്...
നീ നറു പുഞ്ചിരിയോടെ എന്നരികിലെക്ക് വരുന്നതും,
എന്നെരികില്‍ ഇരിക്കുന്നതും കാത്ത് ..
ഞാന്‍ വീണ്ടും ജനിക്കും ...
നിന്റെ സ്നേഹത്തിന്‍ മഞ്ഞു തുള്ളികള്‍ എന്റെ
എരിയുന്ന മനസ്സിനെ തലോടുന്നതും,
ഞാന്‍ നിന്നില്‍ വീണു ആടിയുന്നതും കാത്ത്...
വീണ്ടും ഒരു പുലരിയായ് ഞാന്‍ പുനര്‍ജനിക്കുന്നു...