Friday, February 19, 2010

വീണ്ടും ഒരു പുലരിയായ് ഞാന്‍ പുനര്‍ജനിക്കുന്നു...



സന്ധ്യേ ........
പകല്‍ മയുവോളം നിന്നെയും കാത്ത്,
എരിഞ്ഞടങ്ങുന്ന എന്നെ നീ അറിയുന്നുവോ?.....
നിനക്കായ്‌ കരുതിവച്ച സ്നേഹത്തിന്‍ പൂക്കള്‍
വാടി കരിഞ്ഞിരിക്കുന്നു...
ഒടുവില്‍ നീ വന്നു...
ഒരു ചെറു പുഞ്ചിരിയോടെ അരികിലിരുന്നു...
വാടിയ പൂക്കള്‍ നിനക്കായ്‌ നീട്ടുവാന്‍ മനസ്സ് മടിച്ചു...
നിനക്ക് ഞാന്‍ എന്ത് തരും തരും എന്‍ പ്രിയ സഖീ..
നിനക്കായ്‌ ഞാന്‍ കരുതി വച്ചതൊക്കെ എന്റെതല്ലാതായിരിക്കുന്നു ..




അകലെ, നിനക്കായ്‌ ഒരായിരം നക്ഷത്രങ്ങള്‍ നല്കാന്‍...
നിന്റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടുവാന്‍,
നെറ്റിയില്‍ പൂര്‍ണ ചന്ദ്രന്റെ പൊട്ടുകുത്തുവാന്‍ ...
കുളിര്‍മയുള്ള ആലിംഗനങ്ങലാല്‍ നിന്നെ മൂടുവാന്‍...
രാത്രി നിന്നെ മാടി വിളിച്ചപ്പോള്‍...
നീ ഓടി അകന്നു...

നീ എന്നില്‍ നിന്നും അകലേക്ക് മറയുമ്പോള്‍...
നീ രാത്രിയില്‍ അലിന്ജ് ഒന്നാകുമ്പോള്‍....
പ്രിയേ ഞാന്‍ മരിക്കുന്നു....


എങ്കിലും നാളെ ഒരു പുലരിയുന്ദ്...
വീണ്ടും നിനക്കായ്‌ പൂക്കള്‍ വിരിയും...
നിന്റെ സ്നേഹത്തിനായ്...
നീ നറു പുഞ്ചിരിയോടെ എന്നരികിലെക്ക് വരുന്നതും,
എന്നെരികില്‍ ഇരിക്കുന്നതും കാത്ത് ..
ഞാന്‍ വീണ്ടും ജനിക്കും ...
നിന്റെ സ്നേഹത്തിന്‍ മഞ്ഞു തുള്ളികള്‍ എന്റെ
എരിയുന്ന മനസ്സിനെ തലോടുന്നതും,
ഞാന്‍ നിന്നില്‍ വീണു ആടിയുന്നതും കാത്ത്...
വീണ്ടും ഒരു പുലരിയായ് ഞാന്‍ പുനര്‍ജനിക്കുന്നു...

1 comment:

  1. അല്ലെങ്കിലും,
    എല്ലാ സന്ധ്യകളും
    ഒരു പോലെയാണ്.
    പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
    സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
    വിതറി മടങ്ങും.
    താമസിനെ പ്രണയിക്കും.,
    പുണരും.,
    ഒന്നാകും.

    ReplyDelete