Saturday, November 28, 2009

തന്നില്‍ അവശേഷിക്കുന്ന ശ്വാസവും കന്നീരിനോപ്പം ഒഴുകി തീര്‍ന്നെങ്കില്‍...................

വിജനമായ വഴിയരികില്‍, ഒരു മരത്തണലില്‍ അവള്‍.... ആ മരത്ത്തനലയിരുന്നു അവളുടെ ലോകം... അതിന്നപ്പുരത് ഒരു ലോകമുണ്ടെന്നു അവള്‍ അറിയുന്നത് ആ വഴിയിലൂടെ കടന്നു പോകുന്നവരുടെ വാക്കുകളിലൂടെ മാത്രമായിരുന്നു... എങ്കിലും അവയൊന്നും അവളെ ഒരിക്കലും മോഹിപ്പിച്ചില്ല... എന്നും ആ മരത്തണലില്‍ കഴിയുക എന്നത് മാത്രമായിരുന്നു അവളുടെ ആഗ്രഹം.... ആ മരം അവള്‍ക്ക്‌ വേണ്ടതൊക്കെ നല്‍കിയിരുന്നു... അവള്‍ അതില്‍ ത്രിപ്ത ആയിരുന്നു ... വേനലില്‍ തണലായ്‌, മഴയില്‍ കുടയായ്‌, ഞരമ്പുകള്‍ കൊച്ചി പിടിക്കുന്ന ശൈത്യത്തില്‍ അവള്‍ക്ക്‌ ഒരു പുതപ്പായ്‌ എന്നും ആ മരം ഉണ്ടായിരുന്നു... അമ്മയുടെ മടിതട്ടെന്ന പോലെ............ എന്നാണ് അവള്‍ അവിടെ എത്യത്‌?? കൂട്ടത്തോടെ പറന്നു പോകുന്ന ഒരു കിളിക്കൂട്ടത്തില്‍ നിന്നും എന്നോ ചിറകറ്റ് വീണ ഒരു കൊച്ചു കിളി ആയിരുന്നു അവള്‍....... അവളുടെ ചിറകുകള്‍ നഷ്ടപ്പെട്ടെങ്കിലും അവള്‍ ഒരിക്കലും ദുഖിചിരുന്നില്ല... ആ മരത്തണലില്‍ , വഴിയരികില്‍ അവള്‍ സന്തോഷവതിയായിരുന്നു............


ഒരു നാള്‍ ഒരു കൊച്ചു മാലാഖ അത് വഴി കടന്നു പോയി... ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തു വന്നു... അവളെ തന്റെ കയ്യിലെടുത്തു, മാരോറ്റ്‌ ചേര്‍ത്തു... ആ കണ്ണുകളുടെ തിളക്കം വല്ലാതെ ആകര്‍ഷിച്ചു.... ആ നെഞ്ചിലെ സ്നേഹം അവളെ വശീകരിച്ചിരുന്നു... മാലാഖയുടെ കയ്യില്‍ ഇരുന്നു അവളും യാത്ര തുടങ്ങി... തന്റെ എല്ലാമായിരുന്ന ആ മരത്തനലിനെ നോക്കി ഒരിത്തിരി കണ്ണീരോടെ അവള്‍ യാത്ര തുടങ്ങി... അവളുടെ ലോകം വലുതകുകയായിരുന്നു.... അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളക്കുകയായിരുന്നു.. അവളുടെ മോഹങ്ങള്‍ക്ക് നിറങ്ങള്‍ ചലിച്ചത്‌ ആ കുഞ്ഞു മാലാഖ ആയിരുന്നു... ആ മാരോറ്റ്‌ ചേര്‍ന്ന് ഉറങ്ങാന്‍ , ആ കയ്യില്‍ ഇരുന്നു ലോകത്തെ കാണാന്‍, അവളുടെ പാട്ട കേട്ട നൃത്തം ചെയ്യാന്‍ എല്ലാം അവളുടെ മനസ്സ് വെമ്ബുകയായിരുന്നു... അവര്‍ യാത്ര തുടര്‍ന്നു.... പൂക്കളും മരങ്ങളും ചിത്രശലഭങ്ങളും മഞ്ഞും മഴയും എല്ലാം എല്ലാം ഉള്ള ഒരു ലോകത്തേക്ക്‌ ........ പുതിയ ലോകത്തേക്ക്‌ .. പുതിയ സ്വപ്നങ്ങളുംഅയ്‌.....................


തന്റെ മധുര സ്വപ്നങ്ങളെ താലോലിച്ച് അവള്‍ ഉറങ്ങുകയാണ്‌........ ഉണര്‍ന്നു നോക്കിയപ്പോള്‍ എല്ലാം ശൂന്യം......... മാലാഖയും, സ്വപ്നങ്ങളും, മാരിടതിന്‍ ചൂടും............... ചുറ്റും ശൂന്യത... മരുഭൂമി തന്‍ ശൂന്യത.... ഒരു പച്ചപ്പ്‌ വിദൂരം........... അവള്‍ക്ക്‌ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു............ തന്റെ സ്വപനങ്ങളും, നിറങ്ങളും, സംഗീതവും, സ്വന്തമായിരുന്ന മരത്ത്തനലും .............. ഒരു യാത്ര ഇനി സാധ്യമായിരുന്നില്ല.... ചിറകൊടിഞ്ഞ അവള്‍ക്ക്‌ അത് തന്റെ സ്വപ്‌നങ്ങള്‍ പോലെ വിദൂരം............. അവള്‍ക്ക്‌ അവളെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു......... ആ മരുഭൂമി തന്‍ മാറില്‍ തല ചായ്ച്ച് അവള്‍ മോഹിച്ചു പോയി .......‍ തന്നില്‍ അവശേഷിക്കുന്ന ശ്വാസവും കന്നീരിനോപ്പം ഒഴുകി തീര്‍ന്നെങ്കില്‍...................

Friday, October 9, 2009

ആത്മ രഹസ്യം........


യാതൊന്നും മറയ്ക്കാതെ നിന്നോട് സമസ്തവും
ഓതുവാന്‍ കൊതിച്ചു നിന്നരികിലെത്തി
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ഞതം നിന്‍
പൊന്നലര്‍ക്കൂമ്പു തുടച്ചു മന്ദം
രാവില്‍ നിന്നോട് ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമലേ നീ..........




എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും
മണ്ണിലായത് കേട്ടിട്ടെന്തു കാര്യം...
ഭൂലോക മൂഢരായി നമ്മെ ഇന്നപരന്മാര്‍
പൂരിത പരിഹാസം കരുതിയേക്കാം
സരമില്ലവയൊന്നും സന്ദതം മമ ഭാഗ്യ
സാരസര്‍വസവമെ നീ ഉഴന്നിടേണ്ട..
മാമക ഹ്രിദയത്തിന്‍ സ്പന്ദനം നില്‍ക്കുവോളം
പ്രേമവും അതില്‍ തിരയടിച്ചു കൊള്ളും
കല്‍പാന്ത കാലം വന്നു ഭൂലോകമാകെ
ഒരു കര്‍ക്കശ സമുദ്രമായി മാറിയാലും...
അന്നതിന്‍ മീതെ അലതല്ലി ഇരമ്പി വന്നു
പൊങ്ങിടും ഒരൊ കൊച്ചു കുമിളപൊലും..
ഇന്നു മന്‍ മാനസത്തില്‍ തുള്ളീ തുളുമ്പി നില്‍ക്കും
നിന്നോടുള്ള അനുരാഗമായിരിക്കും...
രണ്ടല്ല നീയും ഞാനും ഒന്നയികഴിഞ്ഞല്ലോ
വിണ്ടലം നമുക്കിനി വേറെ വേണോ??
ആരെല്ലാം ചൊദിച്ചാലും
ആരെല്ലാം മുഷിഞ്ഞാലും
ആരെല്ലാം പരിഭവം കരുതിയാലും
രാവില്‍ നിന്നോട് ഓതിയ രഹസ്യങ്ങള്‍
ആരോടും അരുളരുതോമലേ നീ...........

ആത്മ രഹസ്യം....ചങ്ങമ്പുഴ......

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............


പലപ്പോഴും ഒരു ഉത്തരം തിരഞ്ഞ അലന്ജിട്ടുണ്ട്. എന്താണ് ഞാന്‍ ? ആരാണ് ഞാന്‍? ഞാന്‍ എന്നത് ഒരു സ്വാര്‍ത്ഥത ആണോ? മനസ്സിന്റെ ഉള്ളില്‍ എന്തിനും ഏതിനും ഒരു ന്യായീകരണം നല്കാന്‍ മനസ്സ് കണ്ടു പിടിച്ച ഒരു ബിംബം. ഞാന്‍ എന്ന് പറയുമ്പോള്‍ മനസ്സിന് തോന്നുന്ന ഒരു വികാരം മറ്റൊരു വാക്കിനോടും തോന്നാത്തത് എന്തുകൊണ്ട്?

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

ചിലര്‍ക്ക്‌ നല്ലൊരു സുഹൃത്ത്, ചിലര്‍ക്ക്‌ ഒരു ഇല്ലാതെ പോയ സഹോദരി, ചിലര്‍ക്ക്‌ എല്ലാം തുറന്നു പറയാവുന്ന, എല്ലാം മനസ്സിലാക്കുന്ന, അവരുടെ മനസ്സിനെ ആശ്വാസം കൊടുക്കുന്ന ഒരു ആത്മ മിത്രം, ചിലര്‍ക്ക്‌ അവരുടെ സങ്കടങ്ങളില്‍ ഓര്മ വരുന്ന ആദ്യ വ്യക്തി, ചിലര്‍ക്ക്‌ അഹങ്കാരത്തിന്റെ ആള്‍ രൂപം, ചിലര്‍ക്ക്‌ കുറ്റങ്ങള്‍ ആരോപിക്കാന്‍ കിട്ടിയ മനുഷ്യജന്മം. ചിലര്‍ നല്ലത് പറഞ്ഞു മനസ്സിനെ സന്തോഷിപ്പിക്കുന്നു, ചിലര്‍ ദോഷങ്ങള്‍ കാട്ടി തന്നു മനസ്സിനെ നേര്‍ വഴിക്ക്‌ നയിക്കുന്നു. പലരും പല പല അര്‍ഥങ്ങള്‍ തന്നു.... അവയൊന്നും എനിക്ക് തൃപ്തി തന്നില്ല....

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

എന്റെ അലച്ചിനിടയില്‍ പലരെയും കണ്ടു മുട്ടി, പലരോടും സംസാരിച്ചു. ചിലരെ സ്നേഹിച്ചു, ചിലരെ വെറുത്തു, കാരണങ്ങള്‍ കണ്ടു പിടിച്ച് പലരോടും വഴക്കിട്ടു. പലരുടെയും മുഖം മനസ്സില്‍ നിന്നും മാഞ്ഞു പൊയ്. ചിലരുടെ മുഖം മനസ്സില്‍ ഒരു മഞ്ഞു പോലെ മങ്ങി മങ്ങി പോകുന്നു, ചിലരുടെ മുഖം മനസ്സില്‍ മായാതെ നില്‍ക്കുന്നു. പലര്‍ക്കും പലതും ആയിരുന്നു ഞാന്‍.

ആരാണ് ഞാന്‍ ? ഇന്നും ഉത്തരം കിട്ടാതെ ഞാന്‍ അലയുന്നു........ എന്നെങ്കിലും ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ... അല്ലെങ്കില്‍ ഉത്തരം തിരഞ്ഞ അലങ്ജ് അലങ്ജ് ഏതെങ്കിലും പാത വക്കില്‍ വീനടിയം എന്നാ പ്രതീക്ഷയോടെ..................

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

മഞ്ഞുപാളികള്‍ക്കിടയില്‍

Sunday, October 4, 2009

അവരുടെ അന്നത്തെ സംഗമം അങ്ങനെ അവസാനിച്ചു. ....

      വെളുത്ത ശീലയില്‍ പൊതിഞ്ഞു വച്ചിരുന്ന കമലയുടെ കണ്ണട എടുത്ത് അയാള്‍ പതുക്കെ ചില്ലുകളില്‍ തലോടി.കമലയുടെ കവിളുകളിടെ തണുപ്പ് അയാള്‍ വിരലുകളില്‍ അറിഞ്ഞു. കണ്ണടയുടെ കറുത്ത ചെവിപ്പിടിയില്‍ അവളുടെ തലമുടിയിലെ കാച്ചിയ വെളിച്ചെണ്ണ പുരണ്ടതായി അയാള്‍ക്ക് തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞ്പോയിട്ടും അവളുടെ കവിളുകളുടെയും മുടിയുടെയും സൗരഭ്യം അതില്‍ മായാതെ നില്‍ക്കുന്നു. അയാള്‍ വളരെ ശ് ധയോടെ കണ്ണട നിവര്‍ത്തി സ്വന്തം മുഖത്ത് വച്ചു. ചാത്തുവിന്റെ പുരയുടെ നൂറുതേച്ചു വെളുപ്പിച്ച ചുമരും തളിര്‍ത്ത പിലാവും ചുവന്ന ഉന്നമരവും സാവധാനം മങ്ങി വന്നു. അല്ഫോന്സച്ചന്‍ കാണിച്ച ജാലവിദ്യയില്‍ എന്ന  പോലെ അതെല്ലാം ക്രമേണ മാഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക്‌ നേരെ മുന്‍പില്‍ കമലയെ കാണാം.....
..
..
..
..
    അവരില്‍ മൌനം വന്നു നിറഞ്ഞു. അവളെ ഒന്ന് തൊടുവാന്‍ ഉള്ള ആഗ്രഹം വീണ്ടും അയാളില്‍ പെരുകി വന്നു. അതരിഞ്ഞിട്ടെന്നവണ്ണം അവള്‍ പിരകിലൊട്ട് മാറി. അവള്‍ക്ക്‌ ചുറ്റുമുള്ള വെളുപ്പിന് മങ്ങലെട്ടു. പുകയ്ക്കിടയില്‍ എന്നപോലെ തളിര്‍ത്ത പിലാവും പൂവിട്ട ഉന്നമരവും തെളിഞ്ഞു വന്നു. അയാള്‍ കണ്ണട മൂക്കില്‍ നിന്നും എടുത്ത്‌ തുടച്ച് ശീലയില്‍ പൊതിഞ്ഞ ഭദ്രമായി പെട്ടിയില്‍ വച്ച്. അവരുടെ അന്നത്തെ സംഗമം അങ്ങനെ അവസാനിച്ചു.


ദൈവത്തിന്റെ വികൃതികള്‍ ... മുകുന്ദന്‍

പ്രണയം ...........

വിടര്‍ന്നു വരുന്ന പൂവുപോലെ മനോഹരം...
മഴാ പെയ്തു തുടങ്ങുമ്പോള്‍ ഭൂമി നനയുമ്പോള്‍ ഉള്ള ഗന്ധം പോലെ ഹൃദയം...
ഒരു കുഞ്ഞു വാവ ചിരിക്കുന്നത് പോലെ നിഷ്കളങ്കം.............


എങ്കിലും......... ജീവിതം തലം തെറ്റുമ്പോള്‍ അത എന്തൊക്കെയോ ആയി വഴി മാരും........ 
പിന്നെ അത രാത്രി മഴാ പോലെ ഭ്രാന്തിയാകും...........
കൊടുന്കട്ടകും.......... പെമാരിയാകും............ എങ്കിലും പ്രണയം അത എനിക്കിഷ്ടമാണ്...................