Friday, February 19, 2010

അമ്മ.. എന്ന നിത്യ സത്യം...




അമ്മ...
വാക്കുകള്‍ക്ക് അതീതം...
ആദ്യമായ് കണ്ണ് തുറന്ന ഞാന്‍ കണ്ടത് അമ്മയുടെ കണ്ണിലെ സ്നേഹമായിരുന്നു...
എന്റെ വായില്‍ അമൃതമയത് അമ്മിഞ്ഞ പാലിന്റെ മധുരമായിരുന്നു..
ഞാന്‍ ആദ്യമായ് ഉരുവിട്ടത് അമ്മായെന്നായിരുന്നു..
ഈ ലോകത്തിന്റെ കപടതകളെ മനസ്സിലാക്കുന്നതിനു മുന്നേ,
ഞാന്‍ അറിഞ്ഞത്‌ എന്റെ അമ്മയെ ആയിരുന്നു..

എന്നോ ലോകത്തിന്റെ കാപട്യങ്ങള്‍ ഞാന്‍ അറിയാന്‍ തുടങ്ങി ..
അമ്മയില്‍ നിന്നും ഞാന്‍ അകലാന്‍ തുടങ്ങി...
എന്തൊക്കെയോ ആകുവാന്‍ ഞാന്‍ കൊതിച്ചു..
പറന്നു പറന്നു മുന്നേറുമ്പോള്‍ ഞാന്‍ അമ്മയെ മറന്നു...
കപടതകളെ ഞാന്‍ വിശ്വസിച്ചു..
അവ കാണിച്ച തന്ന ലോകത്തെയും സ്നേഹത്തെയും ഞാന്‍ വിശ്വസിച്ചു...
അവ എന്നെ അമ്മയില്‍ നിന്നും അകറ്റി...

എന്റെ വിശ്വാസങ്ങള്‍ എന്നെ ചതിച്ചപ്പോള്‍
എന്റെ ചിറകുകള്‍ എന്നെ കൈവെടിഞ്ഞപ്പോള്‍
ഞാന്‍ ആഴത്തില്‍ വീഴുകയായിരുന്നു..
ഞാന്‍ ഞാനല്ലാതെ ആയെന്ന തോന്നലില്‍
ഞാന്‍ വിതുമ്പി കരഞ്ഞു...
പിറന്നു വീണപ്പോള്‍ കരഞ്ഞ പോലെ...
അപ്പോള്‍ ഞാന്‍ കണ്ടു....
ആദ്യമായ് ഞാന്‍ കണ്ട അതെ സ്നേഹം
അമ്മയുടെ സ്നേഹം...
ആ കണ്ണുകളില്‍ വെറുപ്പില്ലാ.. സ്നേഹം മാത്രം...
അമ്മേ നിനക്ക് വെറുപ്പ് എന്നൊരു വികാരമില്ലേ ???
നിന്നില്‍ നിന്നും പിറന്നു വീണ എന്റെ മനസ്സില്‍ ഇപ്പോള്‍ വെറുപ്പാണ് ...
നിന്നെ എന്നില്‍ നിന്നും അകറ്റിയ ഈ ലോകത്തോട് ..
അതിനു തയ്യാറായ എന്നോടും എനിക്ക് വെറുപ്പാണ്...

അമ്മെ, നിന്നിലെ സ്നേഹം എന്നിലെ എന്നെ ഉണര്തുകയാണ് ...
എന്നിലെ വെറുപ്പിനെ കൊല്ലുകയാണ് ...
എന്നിലെ ഞാന്‍ എന്ന കുതിരയെ കടിഞ്ഞനിടുകയാണ്...
ഇത്രമേല്‍ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുവോ ???
ഞാന്‍ എന്നൊട് തന്നെ ചോദിച്ചു,, ഉത്തരം കിട്ടാത്ത ചോദ്യം ...
അതിനുത്തരം മറ്റൊന്നുമായിരുന്നില്ല...
ആദ്യമായ് കണ്ണ് തുറന്ന ഞാന്‍ കണ്ട അമ്മയുടെ കണ്ണിലെ സ്നേഹമായിരുന്നു...
അതെ അത് മാത്രമാണ്...
നിത്യ സത്യം...


3 comments:

  1. No painter's brush, nor poet's pen
    In justice to her fame
    Has ever reached half high enough
    To write a mother's name.
    ~Author Unknown

    ReplyDelete
  2. നന്ദി സര്‍
    ഇതുപോലെ ഇനിയും അഭിപ്രായം എഴുതി അറിയിക്കണം.അത് എനിക്ക് ഒരു പ്രോത്സാഹനം ആയിരിക്കും. ഞാന്‍ നിങ്ങളുടെ എഴുത്ത് വായിച്ചു തുടങ്ങുന്നതെ ഉള്ളൂ.അഭിപ്രായം ഞാന്‍ പിന്നെ പറയാം.
    ഞാന്‍ കേട്ടതും അറിഞ്ഞതും വീണ്ടും വീണ്ടും കേള്‍ക്കാനും അറിയാനും ഇഷ്ടപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് രവീന്ദ്ര സംഗീതവും, എം ടിയുടെ നോവലുകളും, എണ്‍പതുകളിലെ ചലച്ചിത്രങ്ങളും, എണ്‍പതുകളിലെ ചലച്ചിത്ര ഗാനങ്ങളും. അതിന്‍റെയൊക്കെ സ്വാധീനം എന്‍റെ എഴുത്തില്‍ കാണും എന്നെനിക്കറിയാം .
    താങ്കളുടെ അഭിപ്രായം എനിക്ക് ഇഷ്ടമായി. ഇനി എഴുതുമ്പോള്‍ ബോധപൂര്‍വം ഞാന്‍ ഒന്ന് ശ്രമിക്കും, ഈ സ്വാധീനം ഇല്ലാതാക്കാന്‍, പക്ഷെ എനിക്ക് ഒരു ഉറപ്പു പറയാന്‍ പറ്റുന്നില്ല. നമ്മുടെ ചുറ്റുപാടുകള്‍ നമ്മളെ സ്വാധീനിക്കും എന്നാണല്ലോ. ഇങ്ങനയൂള്ള പ്രോത്സാഹനങ്ങള്‍ ഞാന്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. താങ്കള്‍ ഇപ്പോള്‍ ബ്ലോഗ്‌ സന്ദര്‍ശനവും ബ്ലോഗ്‌ എഴുത്തും കുറവാണെന്ന് തോന്നുന്നു. എഴുതിയതൊക്കെ വായിച്ചു. നന്നായിട്ടുണ്ട്. വെറും വാക്ക് പറഞ്ഞതല്ല. പ്രത്യേകിച്ചും അമ്മ. അമ്മയെ സ്നേഹിക്കുന്ന ആര്‍ക്കും അത് ഇഷ്ടപ്പെടും. വീണ്ടും നല്ല ബ്ലോഗ്‌ എഴുത്തുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ------ ശ്രീകാന്ത് മണ്ണൂര്‍.

    ReplyDelete