Friday, October 9, 2009

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............


പലപ്പോഴും ഒരു ഉത്തരം തിരഞ്ഞ അലന്ജിട്ടുണ്ട്. എന്താണ് ഞാന്‍ ? ആരാണ് ഞാന്‍? ഞാന്‍ എന്നത് ഒരു സ്വാര്‍ത്ഥത ആണോ? മനസ്സിന്റെ ഉള്ളില്‍ എന്തിനും ഏതിനും ഒരു ന്യായീകരണം നല്കാന്‍ മനസ്സ് കണ്ടു പിടിച്ച ഒരു ബിംബം. ഞാന്‍ എന്ന് പറയുമ്പോള്‍ മനസ്സിന് തോന്നുന്ന ഒരു വികാരം മറ്റൊരു വാക്കിനോടും തോന്നാത്തത് എന്തുകൊണ്ട്?

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

ചിലര്‍ക്ക്‌ നല്ലൊരു സുഹൃത്ത്, ചിലര്‍ക്ക്‌ ഒരു ഇല്ലാതെ പോയ സഹോദരി, ചിലര്‍ക്ക്‌ എല്ലാം തുറന്നു പറയാവുന്ന, എല്ലാം മനസ്സിലാക്കുന്ന, അവരുടെ മനസ്സിനെ ആശ്വാസം കൊടുക്കുന്ന ഒരു ആത്മ മിത്രം, ചിലര്‍ക്ക്‌ അവരുടെ സങ്കടങ്ങളില്‍ ഓര്മ വരുന്ന ആദ്യ വ്യക്തി, ചിലര്‍ക്ക്‌ അഹങ്കാരത്തിന്റെ ആള്‍ രൂപം, ചിലര്‍ക്ക്‌ കുറ്റങ്ങള്‍ ആരോപിക്കാന്‍ കിട്ടിയ മനുഷ്യജന്മം. ചിലര്‍ നല്ലത് പറഞ്ഞു മനസ്സിനെ സന്തോഷിപ്പിക്കുന്നു, ചിലര്‍ ദോഷങ്ങള്‍ കാട്ടി തന്നു മനസ്സിനെ നേര്‍ വഴിക്ക്‌ നയിക്കുന്നു. പലരും പല പല അര്‍ഥങ്ങള്‍ തന്നു.... അവയൊന്നും എനിക്ക് തൃപ്തി തന്നില്ല....

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

എന്റെ അലച്ചിനിടയില്‍ പലരെയും കണ്ടു മുട്ടി, പലരോടും സംസാരിച്ചു. ചിലരെ സ്നേഹിച്ചു, ചിലരെ വെറുത്തു, കാരണങ്ങള്‍ കണ്ടു പിടിച്ച് പലരോടും വഴക്കിട്ടു. പലരുടെയും മുഖം മനസ്സില്‍ നിന്നും മാഞ്ഞു പൊയ്. ചിലരുടെ മുഖം മനസ്സില്‍ ഒരു മഞ്ഞു പോലെ മങ്ങി മങ്ങി പോകുന്നു, ചിലരുടെ മുഖം മനസ്സില്‍ മായാതെ നില്‍ക്കുന്നു. പലര്‍ക്കും പലതും ആയിരുന്നു ഞാന്‍.

ആരാണ് ഞാന്‍ ? ഇന്നും ഉത്തരം കിട്ടാതെ ഞാന്‍ അലയുന്നു........ എന്നെങ്കിലും ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ... അല്ലെങ്കില്‍ ഉത്തരം തിരഞ്ഞ അലങ്ജ് അലങ്ജ് ഏതെങ്കിലും പാത വക്കില്‍ വീനടിയം എന്നാ പ്രതീക്ഷയോടെ..................

"ഞാന്‍" ഉത്തരം കിട്ടാത്ത ചോദ്യം.............

മഞ്ഞുപാളികള്‍ക്കിടയില്‍

1 comment:

  1. മനുഷ്യ ജീവിടതിന്റെ യഥാര്താ നിര്വചനം "ഞാന് ആരെന്നുള്ളല്ല ചോദ്യത്തിന്റെ അന്വേഷനമാന്നു ".
    തന്നിലെ തന്നെ കണ്ടു പിടിക്കുന്ന നിമിഷത്തില് അവന്റെ ജീവിടം അവസാനിക്കുന്നു...
    നിന്നിലെ നിന്റെ അന്വേഷണങ്ങള്ക്ക് , അതുകൊണ്ട് ഞാന് ദീര്ഘായുസ്സ് നേരുന്നു ...

    ReplyDelete