Sunday, October 4, 2009

അവരുടെ അന്നത്തെ സംഗമം അങ്ങനെ അവസാനിച്ചു. ....

      വെളുത്ത ശീലയില്‍ പൊതിഞ്ഞു വച്ചിരുന്ന കമലയുടെ കണ്ണട എടുത്ത് അയാള്‍ പതുക്കെ ചില്ലുകളില്‍ തലോടി.കമലയുടെ കവിളുകളിടെ തണുപ്പ് അയാള്‍ വിരലുകളില്‍ അറിഞ്ഞു. കണ്ണടയുടെ കറുത്ത ചെവിപ്പിടിയില്‍ അവളുടെ തലമുടിയിലെ കാച്ചിയ വെളിച്ചെണ്ണ പുരണ്ടതായി അയാള്‍ക്ക് തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞ്പോയിട്ടും അവളുടെ കവിളുകളുടെയും മുടിയുടെയും സൗരഭ്യം അതില്‍ മായാതെ നില്‍ക്കുന്നു. അയാള്‍ വളരെ ശ് ധയോടെ കണ്ണട നിവര്‍ത്തി സ്വന്തം മുഖത്ത് വച്ചു. ചാത്തുവിന്റെ പുരയുടെ നൂറുതേച്ചു വെളുപ്പിച്ച ചുമരും തളിര്‍ത്ത പിലാവും ചുവന്ന ഉന്നമരവും സാവധാനം മങ്ങി വന്നു. അല്ഫോന്സച്ചന്‍ കാണിച്ച ജാലവിദ്യയില്‍ എന്ന  പോലെ അതെല്ലാം ക്രമേണ മാഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക്‌ നേരെ മുന്‍പില്‍ കമലയെ കാണാം.....
..
..
..
..
    അവരില്‍ മൌനം വന്നു നിറഞ്ഞു. അവളെ ഒന്ന് തൊടുവാന്‍ ഉള്ള ആഗ്രഹം വീണ്ടും അയാളില്‍ പെരുകി വന്നു. അതരിഞ്ഞിട്ടെന്നവണ്ണം അവള്‍ പിരകിലൊട്ട് മാറി. അവള്‍ക്ക്‌ ചുറ്റുമുള്ള വെളുപ്പിന് മങ്ങലെട്ടു. പുകയ്ക്കിടയില്‍ എന്നപോലെ തളിര്‍ത്ത പിലാവും പൂവിട്ട ഉന്നമരവും തെളിഞ്ഞു വന്നു. അയാള്‍ കണ്ണട മൂക്കില്‍ നിന്നും എടുത്ത്‌ തുടച്ച് ശീലയില്‍ പൊതിഞ്ഞ ഭദ്രമായി പെട്ടിയില്‍ വച്ച്. അവരുടെ അന്നത്തെ സംഗമം അങ്ങനെ അവസാനിച്ചു.


ദൈവത്തിന്റെ വികൃതികള്‍ ... മുകുന്ദന്‍

No comments:

Post a Comment