ഒരു നാള് ഒരു കൊച്ചു മാലാഖ അത് വഴി കടന്നു പോയി... ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തു വന്നു... അവളെ തന്റെ കയ്യിലെടുത്തു, മാരോറ്റ് ചേര്‍ത്തു... ആ കണ്ണുകളുടെ തിളക്കം വല്ലാതെ ആകര്‍ഷിച്ചു.... ആ നെഞ്ചിലെ സ്നേഹം അവളെ വശീകരിച്ചിരുന്നു... മാലാഖയുടെ കയ്യില്‍ ഇരുന്നു അവളും യാത്ര തുടങ്ങി... തന്റെ എല്ലാമായിരുന്ന ആ മരത്തനലിനെ നോക്കി ഒരിത്തിരി കണ്ണീരോടെ അവള് യാത്ര തുടങ്ങി... അവളുടെ ലോകം വലുതകുകയായിരുന്നു.... അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് മുളക്കുകയായിരുന്നു.. അവളുടെ മോഹങ്ങള്‍ക്ക് നിറങ്ങള്‍ ചലിച്ചത് ആ കുഞ്ഞു മാലാഖ ആയിരുന്നു... ആ മാരോറ്റ് ചേര്‍ന്ന് ഉറങ്ങാന്‍ , ആ കയ്യില്‍ ഇരുന്നു ലോകത്തെ കാണാന്‍, അവളുടെ പാട്ട കേട്ട നൃത്തം ചെയ്യാന്‍ എല്ലാം അവളുടെ മനസ്സ് വെമ്ബുകയായിരുന്നു... അവര്‍ യാത്ര തുടര്‍ന്നു.... പൂക്കളും മരങ്ങളും ചിത്രശലഭങ്ങളും മഞ്ഞും മഴയും എല്ലാം എല്ലാം ഉള്ള ഒരു ലോകത്തേക്ക് ........ പുതിയ ലോകത്തേക്ക് .. പുതിയ സ്വപ്നങ്ങളുംഅയ്..................... തന്റെ മധുര സ്വപ്നങ്ങളെ താലോലിച്ച് അവള് ഉറങ്ങുകയാണ്........ ഉണര്‍ന്നു നോക്കിയപ്പോള്‍ എല്ലാം ശൂന്യം......... മാലാഖയും, സ്വപ്നങ്ങളും, മാരിടതിന് ചൂടും............... ചുറ്റും ശൂന്യത... മരുഭൂമി തന് ശൂന്യത.... ഒരു പച്ചപ്പ് വിദൂരം........... അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു............ തന്റെ സ്വപനങ്ങളും, നിറങ്ങളും, സംഗീതവും, സ്വന്തമായിരുന്ന മരത്ത്തനലും .............. ഒരു യാത്ര ഇനി സാധ്യമായിരുന്നില്ല.... ചിറകൊടിഞ്ഞ അവള്‍ക്ക് അത് തന്റെ സ്വപ്നങ്ങള്‍ പോലെ വിദൂരം............. അവള്‍ക്ക് അവളെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു......... ആ മരുഭൂമി തന് മാറില്‍ തല ചായ്ച്ച് അവള് മോഹിച്ചു പോയി ....... തന്നില്‍ അവശേഷിക്കുന്ന ശ്വാസവും കന്നീരിനോപ്പം ഒഴുകി തീര്‍ന്നെങ്കില്‍...................

